തിരുവനന്തപുരം: മുംബൈയിൽനിന്ന് നേത്രാവതി എക്‌സ്‌പ്രസിൽ തലസ്ഥാനത്തെത്തിയ നാടോടി സ്‌ത്രീക്കും കുഞ്ഞിനും തണലൊരുക്കി സർക്കാർ. ബുധനാഴ്‌ച രാത്രി തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഷനിലാണ് നാടോടി സ്‌ത്രീയും കുഞ്ഞും ട്രെയിനിറങ്ങിയത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച സ്‌ത്രീ പ്ലാറ്റ്‌ഫോമിൽ ചുറ്റിക്കറങ്ങുകയായിരുന്നു. ഉടൻ പൊലീസും ആരോഗ്യ പ്രവർത്തകരും വിവരം തിരക്കിയെങ്കിലും പരസ്‌പര വിരുദ്ധമായാണ് സംസാരിച്ചത്. സ്‌ത്രീയെ ആംബുലൻസ് വരുത്തി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈയിൽനിന്ന് വന്നതിനാൽ കുഞ്ഞിനെ എടുക്കാൻ ആരും തയ്യാറായില്ല. തുടർന്ന് സെൻട്രൽ സ്‌റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന തഹസിൽദാർ ബാലസുബ്രഹ്മണ്യം കുഞ്ഞിനെ ശിശുക്ഷേമ സമിതിയിൽ എത്തിച്ചു. കുഞ്ഞിനെ എടുത്ത് നീങ്ങുന്ന തഹസിൽദാറിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ അഭിനന്ദനങ്ങൾക്കിടയാക്കി. കുഞ്ഞിനോടൊപ്പമുണ്ടായിരുന്ന സ്‌ത്രീ ജനറൽ ആശുപത്രിയിൽ ക്വാറന്റൈനിലാണ്.
Flash
എ.ആര്‍. ക്യാമ്പിലെ നഗരൂർ സ്വദേശിയായ പൊലീസുകാരന് കോവിഡ്, തലസ്ഥാനത്ത് കടുത്ത ജാഗ്രത