തിരുവനന്തപുരം: മഴക്കെടുതിയിൽ സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും ട്രെയിൻ ഗതാഗതം താറുമാറായി. ആലപ്പുഴ വഴിയുള്ള ദീർഘദൂര എക്സ്പ്രസ് ട്രെയിനുകൾ സർവീസ് റദ്ദാക്കി. അതേസമയം, പാസഞ്ചർ ട്രെയിനുകൾ സർവീസ് നടത്തും. എറണാകുളം-തിരുവനന്തപുരം ഇന്റർസിറ്റി എക്സ്പ്രസ്, നാഗർകോവിൽ-മംഗലാപുരം ഏറനാട് എക്സ്പ്രസ്(വടക്കാഞ്ചേരി വരെ), കായംകുളം-എറണാകുളം പാസഞ്ചർ, ആലപ്പുഴ-എറണാകുളം പാസഞ്ചർ എന്നിവയാണ് സർവീസ് നടത്തുന്നത്.
കണ്ണൂർ-ആലപ്പുഴ എക്സ്പ്രസ്, പുതുച്ചേരി-മംഗളൂരു എക്സ്പ്രസ്, കോയമ്പത്തൂർ-മംഗളൂരു ഇന്റർസിറ്റി എക്സ്പ്രസ്, മംഗലാപുരം-കോയമ്പത്തൂർ ഇന്റർസിറ്റി എക്സ്പ്രസ്, കണ്ണൂർ-കോയമ്പത്തൂർ പാസഞ്ചർ, കോഴിക്കോട്-ഷൊർണൂർ പാസഞ്ചർ, കോഴിക്കോട്-തൃശൂർ പാസഞ്ചർ, ഷൊർണൂർ-കോയമ്പത്തൂർ പാസഞ്ചർ, പാലക്കാട് ടൗൺ-കോയമ്പത്തൂർ പാസഞ്ചർ, പാലക്കാട്-എറണാകുളം പാസഞ്ചർ, കോയമ്പത്തൂർ-മംഗളൂരു പാസഞ്ചർ, തൃശൂർ-കണ്ണൂർ പാസഞ്ചർ എന്നീ ട്രെയിനുകൾ പൂർണമായും റദ്ദാക്കി.