തിരുവനന്തപുരം: കിന്‍ഫ്ര പാര്‍ക്കിലെ കൂടുതല്‍ ജീവനക്കാരുള്‍പ്പെടെ തലസ്ഥാനത്ത് പതിനാറ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ രണ്ട് ഡോക്ടര്‍മാരും ഉള്‍പ്പെടും. പുലയനാര്‍കോട്ട, പേരൂര്‍ക്കട ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിനൊപ്പം പട്ടം വൈദ്യുതഭവനിലെ ഒരു ജീവനക്കാരനും കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം കിന്‍ഫ്രപാര്‍ക്കിലെ എണ്‍പതോളം ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
ഇന്നലെ 227പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 205 പേര്‍ക്കും സമ്ബര്‍ക്കം വഴിയാണ് പകര്‍ന്നത്. ഒരു കൊവിഡ് മരണവും തലസ്ഥാനത്ത് റിപ്പോര്‍ട്ടു ചെയ്തു.പൂവാര്‍ ഫയര്‍ സ്റ്റേഷനിലെ ഒന്‍പതുപേര്‍ക്കും രോഗം സ്ഥിരീകരിച്ചു. പുലയനാര്‍കോട്ടയില്‍ രോഗികള്‍ ഉള്‍പ്പെടെ നാലുപേര്‍ക്കും ഇന്നലെ പോസിറ്റീവായി. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനിലെ ജീവനക്കാര്‍ക്കും സെക്രട്ടേറിയറ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പൊലീസുകാരനും രോഗം സ്ഥിരീകരിച്ചു. നെയ്യാറ്റിന്‍കര സ്വദേശിയായ പൊലീസുകാരന് കഴിഞ്ഞദിവസം വരെ ഡ്യൂട്ടിയിലുണ്ടായിരുന്നു.
മോഷണക്കേസിലെ പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കിളിമാനൂര്‍ സി.ഐയും എസ്.ഐയും ക്വാറന്റെെനില്‍ പോകണമെന്ന് റൂറല്‍ എസ്.പി നിര്‍ദ്ദേശം നല്കി. പാറശാല താലൂക്ക് ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. സര്‍ജറി വാര്‍ഡിലെ രണ്ട് രോഗികള്‍ക്കും നാല് കൂട്ടിരിപ്പുകാര്‍ക്കുമാണ് കൊവിഡ്