പോത്തൻകോട് : പള്ളിപ്പുറം പാച്ചിറ റോഡിൽ തള്ളാനായി കോഴി മാലിന്യവുമായി വന്ന മിനിലോറി നാട്ടുകാർ പിടികൂടി മംഗലപുരം പൊലീസിൽ ഏൽപ്പിച്ചു. കഴിഞ്ഞദിവസം രാത്രി പത്തരയോടെയാണ് അഞ്ചൽ ആയിരനെല്ലൂർ എന്ന സ്ഥലത്ത് നിന്ന് മിനിലോറി നിറയെ കോഴി വേസ്റ്റുമായി എത്തിയത്. മാലിന്യ ചാക്കുകൾ പള്ളിപ്പുറം പവഗ്രിഡിന് സമീപത്തെ റോഡിലേക്ക് വലിച്ചെറിയുന്ന കണ്ടാണ് നാട്ടുകാർ ഓടി കൂടി ലോറി തടഞ്ഞ് ഡ്രൈവറെയും പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.സംഭവത്തിൽ അഞ്ചൽ സ്വദേശിയായ ഡ്രൈവർ ബിജുവിന്റെ പേരിൽ പൊലീസ് കേസെടുത്തതായി മംഗലപുരം എസ്. എച്ച്.ഒ തൻസീർ മുഹമ്മദ് പറഞ്ഞു. ഒരുമാസം മുമ്പ് ഒരുലോഡ് മാലിന്യം ഇതേ സ്ഥലത്ത് തള്ളിയിരുന്നു. രൂക്ഷമായ ദുർഗന്ധം കാരണം സ്ഥലവാസികൾ ഇടപ്പെട്ടു ജെ.സി.ബി ഉപയോഗിച്ചാണ് മറവ് ചെയ്തത്.