കഴക്കൂട്ടം : പുതുവർഷം ആഘോഷിക്കാനായി സുഹൃത്തുക്കളുമായി മുതലപ്പൊഴിയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.
കഠിനംകുളം മഹാദേവ ക്ഷേത്രത്തിന് സമീപം വയൽ നിരത്ത് വീട്ടിൽ രാജു – ഷൈജ ദമ്പതികളുടെ മകൻ സുജിൻ രാജ് (19) ആണ് മരിച്ചത്.ഇന്ന് വൈകുന്നേരമാണ് മുതലപ്പൊഴിയിൽ എത്തിയതാണ് സുജിൻ രാജ് സുഹൃത്തുക്കളായ സുശാന്ത് (17), സച്ചു (13) എന്നിവർ ചേർന്നാണ് താഴംപള്ളി ഭാഗത്ത് കടലിൽ കുളിക്കാൻ ഇറങ്ങിയത്.
എന്നാൽ കുളിക്കുന്നതിനിടെ സുജിൻ രാജ് മുങ്ങിപ്പോവുകയായിരുന്നു.തുടർന്ന് നാട്ടുകാരും തീരദേശ പോലീസും ചേർന്ന് തെരച്ചിൽ നടത്തുകയും മണിക്കൂറുകൾക്ക് ശേഷം മൃതദേഹം കണ്ടത്തി.പോസ്റ്റ് മാർട്ടത്തിനായി ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.താഴംപള്ളി ഭാഗം അപകടമേഖലയാണ്
കഴിഞ്ഞ ഒക്ടോബർ മാസത്തിൽ ഇവിടെ രണ്ട് സ്കൂൾ കുട്ടികൾ അപകടത്തിൽപെട്ട് മരണപ്പെട്ടു. അതിന്മു ൻപും നിരവധി അപകട മരണങ്ങൾ ഈ ഭാഗത്ത് നടന്നിട്ടുണ്ട്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട് ഡ്രഡ്ജിങ് നടക്കുന്നതിനാൽ കടലിനു ഈഭാഗത്ത് ആഴം കൂടാൻ സാധ്യതയുണ്ടെന്ന് നാട്ടുകാർ പറയുന്നു.