പുതിനയുടെ രുചിയും സുഗന്ധവും പോലെ മേന്മയേറിയതാണ് ഔഷധഗുണവും . പ്രോട്ടീന്‍, നാരുകള്‍ , ധാതുലവണങ്ങള്‍ , കാത്സ്യം , ഫോസ്ഫറസ് , ഇരുമ്ബ്, വിറ്റാമിന്‍ എ, സി,എന്നിവയാണ് പുതിനയിലയിലെ ഘടകങ്ങള്‍. പുതിനയിലയ്ക്കൊപ്പം ചെറുനാരകത്തിന്റെ ഇല, അല്ലെങ്കില്‍ ചെറുനാരങ്ങ, സാലഡ് വെള്ളരി , എന്നിവ ചേര്‍ത്ത് തയാറാക്കുന്ന ജ്യൂസ് മികച്ച ഔഷധ പാനീയമാണ്. രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുകയും ശരീരത്തിലെ വിഷാംശമകറ്റുകയും ചെയ്യുന്നതിനൊപ്പം ദഹനം മെച്ചപ്പെടുത്താനും ക്ഷീണമകറ്റാനും സഹായകമാണ് . ആര്‍ത്തവ പ്രശ്നങ്ങള്‍, ഗര്‍ഭകാല ഛര്‍ദ്ദി എന്നിവ ശമിപ്പിക്കാന്‍ ഇതിന് കഴിവുണ്ട്. ദന്തരോഗങ്ങള്‍, മോണരോഗങ്ങള്‍ എന്നിവയ്ക്കെതിരെ പൊരുതുന്നു. ജലദോഷം മൂക്കടപ്പ്, തുമ്മല്‍ എന്നിവ ശമിപ്പിക്കാനും ഈ ജ്യൂസ് സഹായിക്കും.പ്രമേഹരോഗികള്‍ക്ക് ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ സഹായകമാണ്. മധുരം ചേര്‍ക്കാതെ കഴിക്കണമെന്ന് മാത്രം. ചൂടുകാലത്ത് ശരീരം തണുപ്പിക്കാന്‍ മികച്ചതാണ് ഈ ജ്യൂസ് .