പോത്തൻകോട് : അണ്ടൂർക്കോണം തൃജ്യോതിപുരത്ത് യുവാവ് കുളത്തിൽ മുങ്ങി മരിച്ചു. ചന്തവിള ഉള്ളൂർക്കോണം പാട്ടു വിളാകം മോഹനത്തിൽ മോഹനൻ ഷീല ദമ്പതികളുടെ മകൻ ശരത് മോഹൻ (25) ആണ് മരിച്ചത് ഇന്ന് വൈകിട്ട് 3.30തോടെയാണ് സംഭവം. കുളിക്കുന്നതിനിടെ ശരത് മുങ്ങി താഴുകയും കൂട്ടുകാർ ബഹളം വച്ചതിനെ തുടർന്ന് എത്തിയ നാട്ടുകാർ പൊലീസിലും ഫയർഫോഴ്സിലും അറിയിച്ചു.. കഴക്കൂട്ടത്തു നിന്നും എത്തിയ ഫയർഫോഴ്സ് ഉദ്യോഗ സ്ഥാരാണ് മൃതദേഹം പുറത്തെടുത്തത്. പോത്തൻകോട് പൊലീസും സ്ഥലത്ത് എത്തിയിരുന്നു. പെയിന്റിങ് തൊഴിലാളിയാണ് ശരത് . സഹോദരി ശരണ്യ.