വെഞ്ഞാറമൂട് :ലോക്ക് ഡൗൺ കാലയളവിൽ മാത്രമാണ് നമ്മൾ ഗതാഗതകുരുക്കൊഴിഞ്ഞ വെഞ്ഞാറമൂട് ജംഗ്ഷൻ കാണുന്നത്.അത്യാവശ്യക്കാരെ എത്തേണ്ട സ്ഥലങ്ങളിൽ ഒന്നും തന്നെ സമയത്തു എത്തിക്കാതെ വലച്ച വാഹനങ്ങളുടെ നീണ്ട നിരയ്ക്ക് ശാശ്വത പരിഹാരമായി നിർമിച്ചു വന്ന പിരപ്പൻകോട് അമ്പലമുക്ക് റിങ് റോഡ് നിർമ്മാണം പുനരാരംഭിച്ചു. തൊഴിലാളികൾ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് നിർമ്മാണം നടക്കുന്നത്. തൊഴിലാളികൾക്കും ഉദ്യോഗസ്ഥർക്കും വേണ്ട നിർദ്ദേങ്ങളുമായി അഡ്വ ഡി കെ മുരളി എം എൽ എ കൂടെയുണ്ട്.