അറ്റിങ്ങൽ :ബിഗ് ബോസ് താരം രജിത് കുമാറിന്റെ വീട് കനത്ത കാറ്റിലും മഴയിലും ഭാഗികമായി തകർന്നു. താരം തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ ആരാധകരുമായി പങ്കുവെച്ചത്.ചൊവ്വാഴ്ച ഉണ്ടായ കനത്ത കാറ്റിലും മഴയിലും അടുത്ത വീട്ടിലെ പ്ലാവ് വീടിനു മുകളിലേക്ക് വീഴുകയായിരുന്നു. വീടിന്റെ ഒരു ഭാഗം ഭാഗികമായി തകരുകയായിരുന്നു, വീടിനു മുകളിൽ വീണ മരം ബുധനാഴ്ച വൈകുന്നേരത്തോടെ മാറ്റിയതായി അദ്ദേഹം അറിയിച്ചു. കനത്ത കാറ്റിലും മഴയിലും വീടിന്റെ മുകളിൽ അയൽപക്കത്തെ പ്ലാവ് വീണ് വീട് ഭാഗികമായി തകർന്നെന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. പോസ്റ്റിനൊപ്പം പ്ലാവ് വീടിനു മുകളിൽ വീണ ചിത്രങ്ങളും അദ്ദേഹം പങ്കു വെച്ചിരുന്നു. പോസ്റ്റിന് പിന്നാലെ അന്വേഷണവുമായി ആരാധകർ എത്തി. രജിത് കുമാർ വീട്ടിൽ ആറ്റിങ്ങലിൽ ഒറ്റയ്ക്കാണ് താമസിക്കുന്നത്