തിരുവനന്തപുരം> ജൂണ്‍ ഒന്നിന് സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസ് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി. സാധാരണ പ്രവര്‍ത്തനം പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉന്നത വിദ്യാഭ്യാസ വകുപ്പിലെ പ്രവേശന പരീക്ഷ നടത്താന്‍ തീരുമാനിച്ചു.
പോളിടെക്‌നിക് കഴിഞ്ഞ് ലാറ്ററല്‍ എന്‍ട്രി വഴി എഞ്ചിനീയറിങിന് പ്രത്യേക പരീക്ഷ ഉണ്ടാവില്ല. മാര്‍ക്ക് അടിസ്ഥാനത്തില്‍ പ്രത്യേക പ്രവേശനം. സംസ്ഥാനത്തെ പോളിടെക്‌നിക് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വീടിനടുത്തുള്ള പോളിടെക്‌നികില്‍ പരീക്ഷയ്ക്ക് അവസരമുണ്ട്.
ദുരിതാശ്വാസ നിധിയിലേക്ക് കുട്ടികള്‍ വലിയ താത്പര്യത്തോടെ സഹായിക്കുന്നു. അതില്‍ നന്ദി അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു