തിരുവനന്തപുരം സംസ്ഥാനത്ത് ഇന്ന് അഞ്ച് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.ആര്‍ക്കും രോഗമുക്തിയില്ല, മലപ്പുറം -3 പത്തനംതിട്ട -1 കോട്ടയം – ഒന്ന് എന്നിങ്ങനെയാണ് രോഗം ബാധിച്ചവര്‍
ഇതില്‍ 4 പേര്‍ വിദേശത്തുനിന്നും ഒരാള്‍ ചെന്നൈയ്യില്‍ നിന്നും എത്തിയതാണ്. ഇതുവരെ 524 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്നും നിലവില്‍ ചികിത്സയിലുള്ളത് 32 പേരാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
നിരീക്ഷണത്തിലുള്ളവര്‍ 31,616 പേരാണ്. 95 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 38,547 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. നിലവിലുള്ള ഹോട്ട്‌സപോട്ടുകള്‍ 34 എണ്ണമാണ്. തിരുവനന്തപുരം , ഇടുക്കി , ആലപ്പുഴ ജില്ലയില്‍ രോഗികളില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി