തിരുവനന്തപുരം: കര്‍ശന നിയന്ത്രണങ്ങളോടെ ഓട്ടോറിക്ഷകള്‍ അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യാത്രക്കാരുടെ എണ്ണം ഒന്ന് എന്ന രീതിയിലാക്കും. കുടുംബാംഗങ്ങള്‍ സഞ്ചരിക്കുകയാണെങ്കില്‍ വ്യവസ്ഥയില്‍ ഇളവ് അനുവദിക്കും. അതേസമയം, ശാരീരിക അകലം പാലിച്ച് റെസ്റ്റോറന്റുകള്‍ തുറക്കാനും അനുമതി നല്‍കി. റെസ്റ്റോറന്റുകളിലെ സീറ്റുകള്‍ അത്തരത്തില്‍ ക്രമീകരിക്കണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇന്ന് കോവിഡ് 5 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറത്ത് 3 പേര്‍ക്കും പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ഓരോരുത്തര്‍ക്കും വീതമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 4 പേര്‍ വിദേശത്തു നിന്ന് വന്നവരാണ്. ഒരാള്‍ ചെന്നൈയില്‍ നിന്നും.