തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഏതു നിമിഷവും സമൂഹവ്യാപനമുണ്ടായേക്കാമെന്ന് ആരോഗ്യമന്ത്രി മുന്നറിയിപ്പുനല്‍കി. ഉറവിടം കണ്ടെത്താത്ത കോവിഡ് ബാധിതരുള്ള ആറു ജില്ലകളില്‍ അതിതീവ്ര ജാഗ്രത വേണം അവര്‍ കൂട്ടിച്ചേര്‍ത്തു. കൂടാതെ മറ്റു സംസ്ഥാനത്തുനിന്നും വരുന്നവരില്‍ കൂടുതല്‍ ആളുകളും തലസ്ഥാന ജില്ലയിലായതിനാല്‍ കൂടുതല്‍ കരുതല്‍ വേണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് പരിശോധനകളുടെ എണ്ണം വരും ദിവസങ്ങളില്‍ ഉയര്‍ത്തുമെന്നും മന്ത്രി അറിയിച്ചു. കൂടാതെ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും, ഉറവിടം കണ്ടെത്താനാകാത്ത കേസുകളും കണക്കിലെടുത്ത് ആറ് ജില്ലകളില്‍ അതീവ ജാഗ്രത പുലര്‍ത്തുകയാണ്. ഭൂരിപക്ഷം കേസുകളിലും ഉറവിടം കണ്ടെത്താനായിട്ടുണ്ടെന്നും കെ.കെ ശൈലജ പറഞ്ഞു . എന്നാല്‍ സംസ്ഥാനത്ത് സമ്ബര്‍ക്കം വഴിയുള്ള രോഗ ബാധ പത്തുശതമാനം മാത്രമാണെന്നും മറ്റു പല സംസ്ഥാനങ്ങളിലും അത് 70 ശതമാനത്തോളമാണ്.
കേരളം പ്രവാസികളെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നുണ്ട് എന്നാല്‍ നിബന്ധനകള്‍ പൂര്‍ണ്ണമായും പാലിക്കണം. കേരളത്തില്‍ ഒരു ശതമാനത്തില്‍ താഴെ ആണ് കോവിഡ് മരണനിരക്കെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു