മംഗലപുരം: കളഞ്ഞു കിട്ടിയ പണമടങ്ങിയ പഴ്സ് ഉടമക്ക് നൽകി മാതൃകയായിരിക്കുകയാണ് ഓട്ടോ ഡ്രൈവറായ ബിജു. ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയ്ക്ക് മുരുക്കുംപുഴ വരെ ഓട്ടം പോയി തിരികെ വരികയായിരുന്ന മംഗലപുരം ഓട്ടോസ്റ്റാൻഡിലെ ഡ്രൈവർ പി.കെ..ബിജു. മുളമൂടിനും നെല്ലിമൂടിനും മധ്യേ പഴ്സ് റോഡിൽ കിടക്കുന്നതായി ശ്രദ്ധയിൽ പെട്ട ബിജു അതെടുത്തു ഉടൻ തന്നെ മംഗലപുരം പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. 5000 രൂപയും മറ്റു രേഖകളും പഴ്‌സിനകത്തുണ്ടായിരുന്നു. പഴ്‌സിൽ ഉണ്ടായിരുന്ന തിരിച്ചറിയൽ കാർഡിന്റ സഹായത്താൽ ആളെതിരിച്ചറിഞ്ഞു. മംഗലപുരം സ്വദേശി ഹിജാസായിരുന്നു പഴ്‌സിന്റ ഉടമ. മംഗലപുരം പോലീസിൽ നിന്നും ഹിജാസ് പഴ്‌സ് ഏറ്റുവാങ്ങി
Flash
സാങ്കേതിക സർവ്വകലാശാല പരീക്ഷകൾ മാറ്റിവച്ചു.