പോത്തൻകോട്: വാവറ അമ്പലം ജങ്ഷനിൽ സ്റ്റാർട്ട് ചെയ്ത ബൈക്കിന് തീപിടിച്ചു. വ്യാഴാഴ്ച രാത്രി എട്ടു മണിയ്ക്കാണ് സംഭവം. മഞ്ഞമല കൊച്ചാലുംമൂട് സ്വദേശി രാജേഷിൻ്റെ ബൈക്കിനാണ് തീ പിടിച്ചത്. ഓടിച്ചു വന്ന ബൈക്ക് നിർത്തിയിട്ട് കടയിൽ കയറി. കടയിൽ നിന്നിറങ്ങി ബൈക്കിൽ കയറി ഓടിക്കാൻ ശ്രമിക്കവെ തീ പിടിക്കുകയായിരുന്നു. രാജേഷ് ബൈക്കിൽനിന്ന് എടുത്തു ചാടിയതുകൊണ്ട് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ബൈക്ക് പൂർണ്ണമായും കത്തിനശിച്ചു.
Flash
സാങ്കേതിക സർവ്വകലാശാല പരീക്ഷകൾ മാറ്റിവച്ചു.