ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യ മുത്തമിട്ടിട്ട് ഇന്നേക്ക് 37 വര്‍ഷം. 1983ലെ ലോര്‍ഡ്‌സിലെ ആ ദിനം ഇന്ത്യക്കാര്‍ക്ക് ഒരിക്കലും മറക്കാനാവാത്തതായിരുന്നു. ആ ലോകകപ്പിലെ ഫൈനല്‍ മത്സരം ദാവീദ് ഗോലിയാത്ത് മത്സരമായിരുന്നു കാണികള്‍ക്ക്. ഒരു ഭാഗത്ത് രണ്ട് തവണ ചാംപ്യന്‍മാരായിരുന്ന വെസ്റ്റ് ഇന്‍ഡീസും മറു ഭാഗത്ത് ഒരിക്കല്‍ പോലും ലോകകപ്പ് നേടാത്ത ഇന്ത്യയും.
മികച്ച ബാറ്റസന്‍മാരും ബോളര്‍മാരും അണിനിരന്നതായിരുന്നു വെസ്റ്റ് ഇന്‍ഡീസ് എങ്കില്‍ കപില്‍ദേവിന്റെ നേതൃത്വത്തിലുള്ള യുവ കളിക്കാരാണ് ഇന്ത്യക്ക് വേണ്ടി ഇറങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 183 റണ്‍സിന് വെസ്റ്റ് ഇന്‍ഡീസ് പുറത്താക്കി. ഇതോടെ കാണികള്‍ നിരാശരായി. ലോകകപ്പ് വിജയങ്ങളില്‍ വെസ്റ്റ് ഇന്‍ഡീസ് ഹാട്രിക് നേടുമെന്ന് തോന്നിയ നിമിഷങ്ങളായിരുന്നു പീന്നീട് ലോര്‍ഡ്‌സില്‍ അരങ്ങേറിയത്. എന്നാല്‍ വിധി മറ്റൊന്നായിരുന്നു.
1983 ജൂണ്‍ 25ന് വെസ്റ്റ് ഇന്‍ഡീസിനെ 43 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ ചരിത്ര നിമിഷത്തിലേക്ക് നടന്നുകയറി. ഇന്ത്യയുടെയും ഇന്ത്യന്‍ ക്രിക്കറ്റിന്റെയും വഴിത്തിരിവായിരുന്നു അത്. ആ സമയത്ത് ക്രിക്കറ്റ് എന്നത് വെസ്റ്റ് ഇന്‍ഡീസ്, ആസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് തുടങ്ങിയവര്‍ അടക്കി വാണിരുന്ന കാലമായിരുന്നു.
വീണ്ടും ഇന്ത്യയില്‍ ഒരു ലോകകപ്പ് കൊണ്ടുവരാന്‍ 28 വര്‍ഷങ്ങള്‍ കാത്തിരിക്കണ്ടി വന്നു. 2011ല്‍ എം എസ് ധോണിയിലൂടെയാണ് വീണ്ടും ലോകകപ്പില്‍ ഇന്ത്യ മുത്തമിടുന്നത്