കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഔട്ഡോര്‍ പരിശീലനം പുനരാരംഭിച്ച് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. മാര്‍ച്ച് 25ന് സര്‍ക്കാര്‍ ലോക്ക് ഡൌണ്‍ ഏര്‍പെടുത്തിയതിന് ശേഷം ആദ്യമായാണ് രോഹിത് ശര്‍മ്മ പരിശീലനത്തിന് ഇറങ്ങുന്നത്.
നേരത്തെ ന്യൂസിലാന്‍ഡ് പര്യടനത്തിനിടെ പരിക്കേറ്റ് രോഹിത് ശര്‍മ്മ വിശ്രമത്തിലായിരുന്നു. ഈ സമയത്താണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്.
പരിശീലനത്തിന് ഇറങ്ങാന്‍ സാധിച്ചതില്‍ സന്തോഷം ഉണ്ടെന്നും കുറെ കാലത്തിന് ശേഷം ഇപ്പോഴാണ് തന്നെപോലെ തോന്നുന്നതെന്ന് രോഹിത് ശര്‍മ്മ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.