ആർ.എൽ നന്ദകുമാർ
തിരുവനന്തപുരം : പോത്തൻകോട് പൂലന്തറയിലെ ജനവാസ കേന്ദ്രത്തിൽ ക്രഷർ യൂണിറ്റിനെതിരെ ജനരോക്ഷം കത്തുകയാണ്.പണത്തിന്റെയും രാഷ്ട്രീയത്തിന്റെയും സ്വാധീനത്തിലാണ് ക്രഷർ യൂണിറ്റിന് മാണിക്കൽ പഞ്ചായത്ത് അധികൃതരുടെ അനുമതി നൽകിയതെന്ന് സമരസമിതി പ്രവർത്തകർ ആരോപിക്കുന്നു.കോലിയക്കോട് – പൂലന്തറ റോഡിന് സമീപമാണ് പുതിയ ക്രഷർ യൂണിറ്റ് തുടങ്ങുന്നത്.
ജനവാസ കേന്ദ്രത്തിൽ നാട്ടുകാരെ ദുരിതത്തിലാക്കുന്ന ക്രഷർ യൂണിറ്റിന്റെ പ്രവർത്തനം അനുവദിക്കരുതെന്നു ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾക്ക് കോലിയക്കോട് പൂലന്തറ ആക്ഷൻ കൗൺസിലാണ് നേതൃത്വം നൽകുന്നത്.ശുദ്ധ വായു, ശുദ്ധ ജലം ജന്മാവകാശം എന്ന മുദ്രാവാക്യമുയർത്തി ജനവാസ കേന്ദ്രത്തിലെ ക്രഷർ യൂണിറ്റിനെതിരെ നാട്ടുകാരായ സ്ത്രീകളുടെ നേതൃത്വത്തിൽ പ്രതിഷേധം.പൂലന്തറ ജങ്ഷനിൽ നടന്ന പ്രതിഷേധ പരിപാടി റിട്ട. അധ്യാപകൻ സി.ആർ സുഗുണൻ ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്തംഗങ്ങളായ സുധർമ്മണി, കോലിയക്കോട് മഹീന്ദ്രൻ, ആക്ഷൻ കൗൺസിൽ ചെയർമാൻ പൂലന്തറ. ടി. മണികണ്ഠൻ, കോലിയക്കോട് ജയൻ, സതീശൻ തുടങ്ങിയവർ പങ്കെടുത്തു