തിരുവനന്തപുരം: സോഷ്യല്‍ മീഡിയ വഴി കുട്ടികളുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്ത സംഭവത്തില്‍ സംസ്ഥാനത്ത് 47 പേര്‍ പിടിയില്‍. ഇന്ന് രാവിലെ മുതലാണ് ഓപ്പറേഷന്‍ പി ഹണ്ട് എന്ന പേരില്‍ പൊലീസ് സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയത്. നേരത്തെ ആലംബം, അധോലോകം, നീലക്കുറിഞ്ഞി എന്നീ ഗ്രൂപ്പുകളിലൂടെ കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ ഓപ്പറേഷന്‍ പി ഹണ്ട് വഴി അറസ്റ്റ് ചെയ്തിരുന്നു.
കുട്ടികളുടെ ചിത്രങ്ങള്‍ നവമാധ്യമങ്ങളിലൂടെ ദുരുപയോഗം ചെയ്യുന്നുവെന്ന് കേരളാ പൊലീസിന്റെ സൈബര്‍ ഡോമിന് വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു അന്വേഷണം. 89 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇലട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുത്തു. 117 കേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. എഡിജിപി മനോജ് എബ്രഹാമാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്.