ശ്രീകാര്യം : പത്ത് വയസുകാരൻ ഓട്ടിസം ബാധിച്ച ആൺകുട്ടിയെ ഭീക്ഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച കേസിൽ പരാതി നൽകി ഒരു മാസമായിട്ടും അധ്യാപകനെ ശ്രീകാര്യം പോലീസ് പിടികൂടുന്നില്ലെന്ന് ആക്ഷേപം കഴിഞ്ഞ ജൂലൈ മാസത്തിലാണ് സംഭവം നടക്കുന്നത്.പീഡനത്തിനിരയായ കുട്ടിയെ പഠിപ്പിക്കുന്ന കണക്ക് അദ്ധ്യാപകൻ അശ്ലീല വീഡിയോ കാട്ടി സ്റ്റാഫ് റൂമിൽ കൊണ്ട് പോയി പീഡിപ്പിച്ചുവന്നാണ് കേസ്.സംഭവത്തിന് ശേഷം മാനസിക അസ്വസ്‌ഥത കാണിച്ചതിനെ തുടർന്ന് കുട്ടിയെ സ്ഥിരമായി പരിശോധിക്കുന്ന സ്പീച്ച് തെറാപ്പിസ്റ്റ് ചോദിച്ചപ്പോഴാണ് കുട്ടി സംഭവം പറയുന്നത്.
മാതാവിനോട് പറഞ്ഞാൽ മാതാവിനെ കൊന്നുകളയുമെന്ന് കുട്ടിയെ ഭീക്ഷണിപെടുത്തിയിരുന്നു . തുടർന്ന് മാതാവ് ശ്രീകാര്യം പോലീസിലും സ്‌കൂളിലും അറിയിച്ചു,തുടർന്ന് ശ്രീകാര്യം പോലീസ് പോസ്കോ നിയമ പ്രകാരം കേസെടുത്ത് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും അന്വേഷണം വഴിമുട്ടുകയായിരുന്നു.തുടർന്ന് മാതാവ് ഡി.ജി.പി.യ്ക്കും പരാതി നൽകി.സംഭവം നടന്നു ഒരുമാസം ആയിട്ടും അധ്യാപകനെ പിടികൂടാത്തത് ശ്രീകാര്യം പോലീസിനെതിരെ വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. സ്‌കൂൾ അധികൃതരുടെ സമീപനം കാരണം കുട്ടി സ്‌കൂളിൽ പോകാതെ വീട്ടിൽ തന്നെയാണ് ഉള്ളത്.കുട്ടിയുടെ പേരും വിവരങ്ങളും സ്‌കൂൾ അധികൃതർ പുറത്തറിയിക്കുന്നുവെന്നും ആക്ഷേപം ഉണ്ട്.പ്രതിയെ പിടികൂടണം എന്നാവശ്യപ്പെട്ടു പ്രതിഷേധത്തിനൊരുങ്ങുകയാണ് മാതാവ്.എന്നാൽ കേസ് എടുത്തിട്ടുള്ളതായും പ്രതി ഒളിവിലാണെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ശ്രീകാര്യം എസ്.എച്ച്.ഒ അഭിലാഷ് ഡേവിഡ് പറഞ്ഞു