പോത്തൻകോട് : കെട്ടിട നിർമ്മാണത്തിനിടയിൽ കെട്ടിട നിർമ്മാണ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. കല്ലമ്പലം വർക്കല വടശ്ശേരിക്കോണം ശ്രീനാരായണപുരം അബി നിവാസിൽ അശോകൻ (50 ) ആണ് മരിച്ചത്. തിങ്കൾ രാവിലെ 11 .30 യോടെ പൗഡിക്കോണം ജംഗ്‌ഷന് സമീപം സന്തോഷ്കുമാറിന്റെ വീട്ടിലെ പണിക്കിടെയാണ് സംഭവം. കെട്ടിടപ്പണിക്കായി പില്ലർ വാർക്കുന്നതിനായി കമ്പികെട്ടുന്ന ജോലിയിൽ ഏർപ്പെട്ടുകൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അശോകൻ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ മറ്റ് തൊഴിലാളികളും വീട്ടുകാരും ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.ഭാര്യ ബിന്ദു