തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഷട്ട് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആവശ്യ സര്‍വ്വീസുകള്‍ക്ക് പാസ് നിര്‍ബന്ധമാക്കി കേരളാപോലീസ്. പാസ് കൈവശമില്ലെങ്കില്‍ നടപടിയെടുക്കുമെന്ന് കേരളാ പോലീസ് മീഡിയ സെല്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.അടച്ചുപൂട്ടല്‍ സംബന്ധിച്ച നടപടികള്‍ ഏകോപിപ്പിക്കാന്‍ ഐ ജിമാര്‍, ഡി ഐ ജിമാര്‍, ജില്ലാ പോലീസ് മേധാവിമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച രാവിലെ അഞ്ചു മണി മുതല്‍ ശക്തമായ പോലീസ് സന്നാഹം നിരത്തുകളില്‍ ഉണ്ടാകും. ഒരു വിട്ടുവീഴ്ചയും ഇല്ലാതെ അടച്ചുപൂട്ടല്‍ നടപ്പാക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.മതിയായ കാരണം ഇല്ലാതെ യാത്രചെയ്യുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കും. അവശ്യസര്‍വീസ് ആയി പ്രഖ്യാപിച്ച വിഭാഗങ്ങളുമായി ബന്ധപ്പെട്ടവര്‍ക്ക് മാത്രമേ ഇളവ് അനുവദിക്കൂ. ഇത്തരം ആള്‍ക്കാര്‍ക്ക് പോലീസ് പ്രത്യേക പാസ് നല്‍കും. പാസ് കൈവശം ഇല്ലാത്തവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.