തിരുവനന്തപുരം : നേമത്തിന് സമീപം കരുമത്ത് റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ വെടിയുണ്ട കണ്ടെത്തി. ഇന്നലെ രാവിലെ ഏഴരയോടെ പ്രദേശ വാസികളാണ് റോഡരികില്‍ ഒരു വെടിയുണ്ട കിടക്കുന്നത് ആദ്യം കണ്ടത്. പൊലീസിന്റെ തോക്കില്‍ ഉപയോഗിക്കുന്ന വെടിയുണ്ടയാണെന്ന് സ്ഥിരീകരിച്ചു.സംഭവത്തില്‍ നേമം എസ്. ഐയുടെ നേതൃത്തില്‍ അന്വേഷണം ആരംഭിച്ചു. 303 റൈഫിള്‍ വിഭാഗത്തില്‍പ്പെട്ട വെടിയുണ്ടയാണെന്നാണ് പ്രാഥമിക വിവരം. വിദഗ്ദ്ധരുടെ പരിശോധനക്ക് ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകയുള്ളൂവെന്ന് നേമം സി.ഐ വ്യക്തമാക്കി.നേരത്ത തിരുവനന്തപുരം എ. ആര് ക്യാമ്ബില്‍ വെടിയുണ്ട നഷ്ടപ്പെട്ട സംഭവത്തില്‍ അന്വേഷണം തുടരുന്ന സാഹചര്യത്തിലാണ് നേമത്ത് നിന്നും വെടിയുണ്ട കണ്ടെത്തിയിരിക്കുന്നത്.. അതേസമയം വെടിയുണ്ടകള്‍ നഷ്ടപ്പെട്ടില്ലെന്നാണ് പൊലീസ് വാദം. കൊല്ലം കുളത്തൂര്‍പ്പുഴയില്‍ നിന്ന് വെടിയുണ്ട ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിലും അന്വേഷണം തുടരുകയാണ്.