വെഞ്ഞാറമൂട്: മഴവന്നാൽ
പത്മകുമാരി അമ്മയുടെ മനസ് പിടയും. നനയാതെ കിടക്കണം വീടിനുള്ളിൽ. ഇടിഞ്ഞുവീഴാറായ വീടിന് മുന്നിൽ നിന്ന് കണ്ണിരോടെ പറയുന്നു.
നെല്ലനാട് ഗ്രാമപഞ്ചായത്ത് കാന്തലക്കോണം വള്ളിക്കാട് ചരുവിള പുത്തന്‍വീട്ടില്‍ 75 വയസ്സുള്ള പത്മകുമാരി അമ്മയാണ് ഒറ്റയ്ക്ക് ഭാഗികമായി തകര്‍ന്ന വീടിനുള്ളില്‍ കഴിയുന്നത്. ഭര്‍ത്താവ് പ്രഭാകരന്‍ പിള്ള മരിച്ചിട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞു. മക്കളില്ല. കുറച്ചു പൂച്ചകൾ മാത്രമാണ് ഇപ്പോള്‍ കൂട്ട്.
15 സെന്റ് വസ്തുവുണ്ട്. അമ്മ വഴി വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലഭിച്ചതാണ് ഈ വസ്തു. കൃത്യമായ രേഖകള്‍ ഇല്ലാതിരുന്നതിനാല്‍ വില്ലേജ് ഓഫിസില്‍ നിന്നും നികുതി അടച്ചു കിട്ടിയിരുന്നില്ല
പഞ്ചായത്തില്‍ രണ്ടു തവണ വീട് പുതുക്കി പണിയുന്നതിനുള്ള അപേക്ഷ വാര്‍ഡ് മെമ്പർ മുഖേന നല്‍കി. എന്നാല്‍ രേഖകള്‍ പൂര്‍ണമല്ലാത്തതിനാല്‍ അപേക്ഷകള്‍ പരിഗണിച്ചില്ല. പൈസ ഇല്ലാത്തതിനാല്‍ വസ്തുവില്‍ നിന്ന മരങ്ങള്‍ വിറ്റാണ് ഇപ്പോള്‍ വസ്തുവിന്റെ രേഖകള്‍ ശരിയാക്കിയത്. ഇതിനിടയില്‍ കഴിഞ്ഞ വര്‍ഷം മഴയത്ത് ഓട് മേഞ്ഞ ഇവരുടെ വീടിന്റെ മുന്‍ഭാഗം തകര്‍ന്നു വീണു . ഇപ്പോള്‍ അടുക്കള ഭാഗത്താണ് രാത്രിയും പകലുമൊക്കെ കഴിച്ചു കൂട്ടുന്നത്.
യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ട് കൊണ്ട് വീട്ടില്‍ തന്നെ കഴിയുകയാണ് ഈ വൃദ്ധ. നേരത്തെ ഒറ്റയ്ക്ക് തന്നെ ഭക്ഷണം പാചകം ചെയ്തു കഴിക്കുമായിരുന്നു. അവശ നിലയിലായ ശേഷം അയല്‍വാസികള്‍ റേഷന്‍ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി കൊണ്ടു കൊടുക്കുകയും ഭക്ഷണം എത്തിച്ചു കൊടുക്കുകയും ചെയ്യുന്നുണ്ട്. ഇവരുടെ കാരുണ്യത്തിലാണ് ഇപ്പോള്‍ ഇവരുടെ ജീവിതം.