ആറ്റിങ്ങൽ: മദ്യ ലോറിയിൽ നിന്നും മദ്യ കുപ്പികൾ മോഷ്ടിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കോവളം തേരിയിൽ വീട്ടിൽ അനികുട്ടൻ (19) ആണ് പിടിയിലായത്. കോവളം ഭാഗത്ത് ലോക് ഡൗൺ കാലത്ത് വിദേശ മദ്യം കരിച്ചന്തയിൽ വിൽപ്പന നടത്തുന്നു എന്ന് തിരുവല്ലം സി.ഐ.ക്ക് ലഭിച്ച രെഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്മേൽ നടന്ന അന്വേഷണത്തിൽ ആണ് പ്രതികൾ പിടിയിലായത്. ഏപ്രിൽ 17 ന് രാത്രി കോവളത്ത് നിന്നും ബൈക്കിൽ എത്തിയ പ്രതികൾ വരുന്ന വഴി കോരാണിയിൽ വെച്ച് ബൈക് കെടായിരുന്നു. കേടായ ബൈക്ക് വഴിയിൽ ഉപേക്ഷിച്ചു കോരാണിയിൽ നിന്നും മറ്റൊരു ബൈക്ക് മോഷ്ടിച്ചു മാമത്ത് എത്തി. മദ്യ ലോറിയിൽ നിന്നും മദ്യം ബോക്സുകൾ കവർന്നു കോവളത്ത് എത്തിച്ചു ആവശ്യക്കാർക്ക് ഇരട്ടി വിലക്ക് വിറ്റു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഈ സംഭവത്തിലെ കൂട്ടു പ്രതികൾക്കായി അന്വേഷണം ശക്തമാക്കിയതായി പോലീസ് പറഞ്ഞു.