സ്വന്തം ലേഖകൻ
തിരുവനന്തപുരം: പോത്തൻക്കോട്ട് റോഡിലെ വെള്ളക്കെട്ട് മാറാൻ ലക്ഷങ്ങൾ മുടക്കി കെ.എസ്.ടി.പിയുടെ ഓടനിർമ്മാണത്തിന് പിന്നാല. ആദ്യ മഴയിൽ തന്നെ യാത്രക്കാരെ വലച്ച് വെള്ളക്കെട്ട്. റോഡിലെ പോത്തൻകോട് എം.ടി യുടെ ഭാഗത്തെ വെള്ളകെട്ട് ഒഴിവാക്കുന്നതിന് വേണ്ടിയാണ് ലക്ഷങ്ങൾ മുടക്കി നടപ്പാതയും ഓടയും നിർമ്മിച്ചത്.വെള്ളമൊഴുകി പോകാതെറോഡിലൂടെ തന്നെയാണ് ഇപ്പോഴും വെള്ളം ഒഴുകുന്നത്, റോഡിനിരുവശവും വെള്ളം കെട്ടി നിൽക്കുന്നതും ഏറ്റവും വലിയ ശാപമായി മാറിയിരിക്കുകയാണ്, സാംക്രമിക രോഗങ്ങൾക്കടക്കം ഈ വെള്ളക്കെട്ട് ഇടയാക്കും, നിർമ്മാണ സമയത്ത് തന്നെ ഇതിന്റെ അശാസ്ത്രീയത നാട്ടുകാർ ചൂണ്ടി കാണിച്ചിട്ടും അധികൃതർ അവഗണിക്കുകയാണ് ഉണ്ടായത്, ആദ്യ മഴയിലാണ് ഈ അവസ്ഥ ഉണ്ടായിരിക്കുന്നത്, ഇതിന്റെ പിന്നിൽ നടന്ന അഴിമതിയെ കുറിച്ചും ഓടയിലേയ്ക്ക് വെള്ളം ഒഴുകാതെയുള്ള അശാസ്ത്രീയ നിർമ്മാണത്തെ കുറിച്ചും അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും മഴക്കാലത്തിനു മുമ്പ് ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണാണമെന്നും ബി.ജെ.പി ജില്ലാ സെക്രട്ടറി എം.ബാലമുരളി ആവശ്യപ്പെട്ടു . വെള്ളക്കെട്ട് സംബന്ധിച്ച് ഓൺ ലൈൻ വാർത്ത വാർത്ത നൽകിയിരുന്നു