പാറശാല: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ പശുവിനെ കെട്ടിയിരുന്ന കയറില്‍ തട്ടി തെറിച്ചു വീണ് ഗുരുതരമായി പരിക്കേറ്റ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. അയിര ചെങ്കവിള മേക്കേത്തട്ട് പുത്തന്‍വീട്ടില്‍ രാജേഷ് -മഞ്ജു ദമ്ബതികളുടെ ഏക മകള്‍ ഒന്നര വയസുകാരി സൈന ആണ് മരിച്ചത്. ഇന്നലെ രാവിലെ 9.30നാണ് സംഭവം. അപകടം നടക്കുമ്ബോള്‍ രാജേഷും മഞ്ജുവും വീട്ടിലുണ്ടായിരുന്നു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ സമീപത്ത് കെട്ടിയിരുന്ന പശുവിനെപ്പിടിക്കാന്‍ പോയ കുട്ടി, പശു ഓടിയതിനെത്തുടര്‍ന്ന് കയറില്‍ത്തട്ടി തെറിച്ച് വീഴുകയായിരുന്നു. പശുവിനെ കെട്ടിയിരുന്ന മരക്കുറ്റിയില്‍ മുഖമിടിച്ച് ഗുരുതരമായി പരിക്കേറ്ര സൈനയെ ലോക്ക് ഡൗണായതിനാല്‍ മറ്റ് വാഹനങ്ങള്‍ കിട്ടാത്തതിനെത്തുടര്‍ന്ന് രാജേഷിന്റെ അനിയന്റെ ബൈക്കില്‍ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.