കല്ലമ്പലം : പ്രശസ്ത ടെലിവിഷൻ താരം ഷാബു രാജ് (42) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കല്ലമ്പലം പുതുശ്ശേരിമുക്ക് സ്വദേശിയാണ്.ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്‍ത കോമഡി സ്റ്റാര്‍സിലൂടെയാണ് ഷാബുരാജ് ശ്രദ്ധേയനായത്. കോമഡി സ്റ്റാര്‍സ് 2വില്‍ ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ ഒട്ടേറെ വേഷങ്ങള്‍ ഷാബുരാജ് ചെയ്‍തിരുന്നു. ഏഷ്യാനെറ്റിന്റെ കോമഡി സ്റ്റാര്‍സില്‍ ഒട്ടേറെ ആരാധകരുള്ള കലാകാരനായിരുന്നു ഷാബുരാജ്. സ്‍ത്രീവേഷങ്ങളായിരുന്നു അധികവും ചെയ്‍തിരുന്നത്. അടുത്തകാലത്ത് പുരുഷവേഷങ്ങളിലും തിളങ്ങി. തിരുനന്തപുരത്ത് ഒട്ടേറെ കലാസമിതികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊല്ലം മെഡിസിറ്റി ആശുപത്രിയില്‍ 11.30നായിരുന്നു മരണം സംഭവിച്ചത്. നാല് മക്കളുണ്ട്.