വെഞ്ഞാറമൂട്ടിൽ മകളുടെ വിവാഹത്തോടൊപ്പം രണ്ട് നിര്‍ദ്ധന കുടുംബങ്ങളിലെ യുവതികളുടെ വിവാഹവും . സമൂഹ അടുക്കളയ്ക്കും ദുരിതാശ്വാസ നിധിയ്ക്കും സഹായം മാതൃകയാക്കാം ഇവരെ …
വെഞ്ഞാറമൂട്. മകളുടെ വിവാഹത്തോടൊപ്പം രണ്ട് നിര്‍ദ്ധന കുടുംബങ്ങളിലെ യുവതികളുടെ വിവാഹവും ഒരാള്‍ക്ക് വിവാഹ ധന സഹായവും നല്കി വ്യവസായ സംരംഭകന്‍ മാതൃകയായി. വെഞ്ഞാറമൂട് മൈലയ്ക്കല്‍ ഗ്രൂപ് സ്ഥാപനങ്ങളുടെ ഉടമ മൈലയ്ക്കല്‍ ഗാര്‍ഡന്‍സില്‍ നിസാറാണ് തന്റെ മകളുടെ വിവാഹ ദിനത്തില്‍ രണ്ട് യുവതികളുടെ വിവാഹം കൂടി നടത്തിക്കൊടുക്കുകയും മറ്റൊരു യുവതിയുടെ വിവാഹത്തിന് സഹായവും നല്കിയത്.
ഞായറാഴ്ച നിസാറിന്റെയും ഷജീലയുടെയും മകളായ സാദിയയുടെയും വാമനപുരം കരുവയല്‍ ഫവാസ് മന്‍സിലില്‍ സൈനുല്ലാബ്ദീന്റെയും ജമീലാ ഹക്കിമിന്റെയും മകനായ ഫൈസലുമായുള്ള വിവാഹത്തോടൊപ്പം പാരിപ്പള്ളി എഴിപ്പുറം ലക്ഷം വീട് കോളനിയില്‍ സലിമിന്റെയും ഷാഹിദയുടെ മകള്‍ ഖദീജയുടെയും പെരുമാതുറ തെരുവില്‍ തൈവിളാകത്ത് വീട്ടില്‍ അഷറഫ് നൂര്‍ജഹാന്‍ ദമ്പതികളുടെ മകന്‍ ഷഹീനുമായുള്ള വിവാഹവും വെഞ്ഞാറമൂട് കോട്ടറക്കോണം വൈഷ്ണുവ ഭവനില്‍ പരേതനായ രഘുവിന്റെയു ശാലിനിയുടെ മകള്‍ രജിതയുടെയും ഇടുക്കി വാഗമണ്‍ ചെറിയകാവില്‍ ഹൗസില്‍ മനോജിന്റെയും ഉഷയുടെയും മകന്‍ മജുവിന്റെയും വിവാഹവുമാണ് നടന്നത്. മറ്റൊരു വിവാഹവും കൂടി നടക്കേണ്ടതുണ്ടായിരുന്നുവെങ്കിലും വരന് ലോക്കൗട്ട് കാരണം നാട്ടിലെത്താന്‍ കഴിയാത്തതിനാല്‍ മറ്റൊരവസരത്തിലേക്ക് മാറ്റി. എന്നാല്‍ ഇവര്‍ക്കുള്ള വിവാഹ ധന സഹായം നല്കുകയുണ്ടായി.
പുറമെ നിന്നുള്ള രണ്ട് വിവാഹത്തിലെയും യുവതികള്‍ക്ക് അഞ്ച് പവന്‍ സ്വര്‍ണ്ണാഭരണങ്ങളും വിവാഹ വസ്ത്രങ്ങളും 10,000 രൂപയും ഭക്ഷണ ചിലവുകളും ജീവനോപാധി എന്ന നിലയില്‍ വരന്‍മാര്‍ക്ക് ഓരോ ഓട്ടോ റിക്ഷകളും സംഭാവനയായി നല്കുകയും കൂടി നിസാര്‍ നല്കി. കഴുക്കൂട്ടത്തെ ഒരു ആഡിറ്റോറിയത്തിലാണ് വിവാഹങ്ങള്‍ നടത്താന്‍ തീരുമാനിച്ചിരന്നതെങ്കിലും ലോക്കൗട്ടിന്റെ പശ്ചാത്തലത്തില്‍ വിവാഹങ്ങള്‍ അവരവരുടെ വീടുകളില്‍ വച്ചാണ് നടന്നത്.
വിവാഹത്തോടുനബന്ധിച്ച് നെല്ലനാട് പഞ്ചായത്ത് സമൂഹ അടുക്കളയെ ആശ്രയിക്കുന്നവര്‍ുക്കുള്ള ഭക്ഷണവും, ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അഗ്നിശമന സേനാ ജീവനക്കാര്‍ക്കും വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കും ഭക്ഷണവും നിസാര്‍ തന്നെയാണ് നല്കിയത്. വിവാഹ ശേഷം വധൂ വരന്‍മാര്‍ കീഴായിക്കോണത്തെ സമൂഹ അടുക്കളയിലെത്തി ഭക്ഷണ വിതരണണത്തില്‍ പങ്കാളികളായി. ഇവിടെ വച്ച് മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിസാര്‍ 10,000 ഡി.കെ. മുരളി എം.എല്‍.എ.യെ ഏല്പിക്കുക കൂടി ചെയ്തു. നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റ് സുജിത്.എസ്.കുറുപ്പ്, പഞ്ചായത്തംഗങ്ങളായ എസ്.അനില്‍, അല്‍ സജീര്‍ വ്യാപാരി വ്യവസായി ഏകോപന സമിതി വെഞ്ഞാറമൂട് യൂണിറ്റ് പ്രസിഡന്റ് സിതാരാ ബാബു എന്നിവര്‍ ചടങ്ങുകളില്‍ സംബന്ധിച്ചു.
Previous Post
ഏഴ് ജില്ലകളില്‍ ലോക്ക് ഡൗണ്‍ ഇളവ് നാളെ മുതല്‍,തിരുവനന്തപുരം ഓറഞ്ച് ബി മേഖലയില്‍
Next Post
വെഞ്ഞാറമൂട് പാറയ്ക്കലിൽ പിതാവ് തൂങ്ങി മരിച്ചു രണ്ടു മാസത്തിന് ശേഷം പത്താം ക്ലാസുകാരൻ മകനും തൂങ്ങി മരിച്ചു.