ലോക്ക് ഡൗൺ കാലത്ത് വീട്ടിലിരുന്നു കരകൗശല വസ്തുക്കൾ നിർമ്മിച്ചു. അത് വിറ്റു കിട്ടിയ പണം ദുരിതാശ്വാസ നിധിയിലേക്ക് വെഞ്ഞാറമൂടിന് മാതൃകയാണ് ഊർമ്മിള അഗസ്ത്യ
വെഞ്ഞാറമൂട് : കോവിഡ് 19 ഭാഗമായി വന്ന ലോക്ക് ഡൗൺ കാലം വീട്ടിലിരുന്നു കരകൗശല വസ്തുക്കൾ നിർമ്മിക്കുകയും അത് വിറ്റു കിട്ടിയ പണം ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി വെഞ്ഞാറമൂടിന് തന്നെ മാതൃകയാണ് ഊർമ്മിള അഗസ്ത്യ എന്ന ബിരുദ വിദ്യാർത്ഥിനി. കഥയും കവിതയുമൊക്കെ എഴുതി അവ ഓൺലൈൻ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുകയും ഒപ്പം മനോഹരമായ കരകൗശല വസ്തുക്കൾ നിർമ്മിച്ചുമാണ് ഊർമിള അഗസ്ത്യ ശ്രദ്ധനേടുന്നത്.
പെൻഹോൾഡർ ആർട്ട് , ബോട്ടിൽ ആർട്ട്, പേപ്പർ ക്രാഫ്റ്റ്, ഫ്ലവർ വേസ്, പൂക്കൾ തുടങ്ങിയ നിരവധി വസ്തുക്കളാണ് ഇതിനകം ഊർമ്മിള നിർമ്മിച്ചത്. നിർമ്മിച്ച കരകൗശല വസ്തുക്കൾ വെഞ്ഞാറമൂട് സാംസ്കാരിക സഹകരണ സംഘം വില നൽകി വാങ്ങുകയും അവ വിറ്റുകിട്ടിയ തുക ഊർമ്മിള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകുകയും ചെയ്തു
എംഎൽഎ അഡ്വ ഡികെ മുരളി ഊർമ്മിളയുടെ വീട് സന്ദർശിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള തുക ഏറ്റുവാങ്ങി.പഴയകുപ്പികൾ ശേഖരിച്ച് അവയിൽ കളർ ചെയ്ത മനോഹരമാകുക ,കളിമണ്ണ് ഉപയോഗിച്ചുള്ള ബോട്ടിൽ ആർട്ട് , തുണി,പാഴ് വസ്തുക്കൾ, പേപ്പർ, , സോക്സ് എന്നിവ ഉപയോഗിച്ചുള്ള പൂക്കൾ നിർമ്മാണം,കൂടാതെ ചിരട്ടകൾ കൊണ്ടുള്ള നിരവധി കരകൗശല വസ്തുക്കൾ നിർമ്മിച്ചാണ് പുരോഗമന കലാസാഹിത്യ സംഘം പ്രവർത്തക കൂടിയായ ഊർമ്മിള അഗസ്ത്യ ഊർമ്മിള ഒരു ചിത്രകാരി കൂടിയാണ്
Previous Post
പുത്തന്‍ സൈക്കിളില്‍ നാട്ടിലേക്ക് മടങ്ങാന്‍ ശ്രമിച്ച ബീഹാര്‍ സ്വദേശികളായ ആറു പേരെ നാട്ടുകാര്‍ പൊലീസില്‍ ഏല്‍പ്പിച്ചു. സംഭവം വെഞ്ഞാറമൂട്ടിൽ
Next Post
മുഖ്യമന്ത്രിയുടെ സ്റ്റാഫ് ചമഞ്ഞ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട്എസ്.ഐയെ ഭീഷണിപ്പെടുത്തിയ പോത്തൻകോട് സ്വദേശിയായ യുവാവ് പിടിയില്‍