ആറ്റിങ്ങൽ: ആറ്റിങ്ങൽ എം.പി. അഡ്വ.അടൂർ പ്രകാശ് സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു. ദേശീയ പാതയിൽ ഹോമിയോ ആശുപത്രിക്ക് സമീപം വെച്ചാണ് അപകടം. അടൂർ പ്രകാശ് സഞ്ചരിച്ച കാറിന് പിന്നിൽ മറ്റൊരു കാർ ഇടിക്കുകയായിരുന്നു. എം.പി ഉൾപ്പടെയുള്ള യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപെട്ടു. എം.പി. ആറ്റിങ്ങലിലെ ഓഫീസിലെക്ക് വരവെ ആണ് സംഭവം. അപകടത്തെ തുടർന്ന് എം.പി. ബൈകിൽ ഓഫീസിലേക്ക് ഉള്ള യാത്ര തുടർന്നു.
Flash
അഞ്ചുതെങ്ങ് സ്വദേശി കോവിഡ് ബാധിച്ചു മരിച്ചു