തിരുവനന്തപുരം : മാരകായുധങ്ങളുമായി മൂന്ന് അംഗ സംഘം വീട്ടമ്മയെ വീട് കയറി മർദ്ദിച്ച ശേഷം വീട്ടിന്റെ ജനൽ അടിച്ചു തകർത്തതായി പരാതി.കുളത്തൂർ മുറിയൻ വിളാകം വീട്ടിൽ ലത (55) നാണ് പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ ഇവർ ചികിത്സയിലാണ്.ശനിയാഴ്ച രാത്രി 9.30 ഓടെയായിരുന്നു സംഭവം.ഇവരുടെ മകൻ രണ്ടാഴ്ചയ്ക്ക് മുൻപ് ആക്രമണം നടത്തിയ ഒരാളെ മർദ്ദിക്കുകയും തുമ്പ പോലീസ് കേസെടുക്കുകയുമായിരുന്നു.തുടർന്ന് അതിന്റെ പ്രതികാരത്തിലാണ് വീട്ടിൽ ആക്രമണം നടത്തിയെന്ന് തുമ്പ പോലീസ് പറഞ്ഞു.തുമ്പ പോലീസ് കേസെടുത്തു.