നെടുമങ്ങാട്: കെ.എസ് ശബരീനാഥന്‍ എംഎല്‍എയ്‌ക്കെതിരെ ജാമ്യമില്ലാ കേസ് രജിസ്റ്റര്‍ ചെയ്തതില്‍ പ്രതിഷേധിച്ച് നെടുമങ്ങാട് ഡിവൈഎസ്പി ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയ പരി പാടിയിൽ ഉദ്ഘാടകനായി എത്തിയ ആറ്റിങ്ങൽ എംപി അടൂർ പ്രകാശിനെതിരെ കേസെടുത്തു.ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ചതിനാണ് കേസെടുത്തത്. 62 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.ഇന്ന് രാവിലെയാണ് ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്. ഇത് ഉദ്ഘാടനം ചെയ്തത് അടൂര്‍ പ്രകാശാണ്. കെ.എസ് ശബരീനാഥന്‍ എംഎല്‍എയ്‌ക്കെതിരെ ജാമ്യമില്ലാ കേസ് രജിസ്റ്റര്‍ ചെയ്തതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ചു എന്ന് കാണിച്ചാണ് അടൂര്‍ പ്രകാശിനെതിരെ കേസെടുത്തത്.