തിരുവനന്തപുരം: കോവിഡ് പ്രോട്ടോകോൾ ലംഘിച്ചതിന് വ്യാപാര കേന്ദ്രമായ രാമചന്ദ്രയ്ക്കെതിരെ ഫോർട്ട് പൊലീസ് കേസെടുത്തു. തമിഴ്‌നാട്ടിൻ നിന്നെത്തിച്ച ജീവനക്കാരെ നിരീക്ഷണത്തിലാക്കാതെ സ്ഥാപനം മറ്റു ജീവനക്കാർക്കൊപ്പം ഹോസ്റ്റലിൽ പാർപ്പിച്ചു. പരാതിയെ തുടർന്ന് 29 ജീവനക്കാരെ സർക്കാർ നിരീക്ഷണ കേന്ദ്രത്തിലേയ്ക്ക് മാറ്റി. കഴിഞ്ഞ ദിവസമാണ് തമിഴ്നാട്ടിലെ വിവിധ പ്രദേശങ്ങളിൽ നിന്നുമുള്ള 29 ജീവനക്കാരെ രാമചന്ദ്ര മാനേജ്മെന്റ് തിരുവനന്തപുരത്തെത്തിച്ചത്. ഇവരെ കൃത്യമായി ക്വാറൻ്റൈനിൽ പ്രവേശിപ്പിക്കുകയോ സർക്കാർ ജാഗ്രത പോർട്ടലിൽ അറിയിപ്പ് നല്കുകയോ ചെയ്തിരുന്നില്ല. കോവിഡ് അതിരൂക്ഷമായ തമിഴ്നാട്ടിൽ നിന്നെത്തിയ ഇവരെ 200ലധികം ജീവനക്കാർക്കൊപ്പമാണ് താമസിപ്പിച്ചത്