ഇസ്ലാമാബാദ്: പാക്ക് ക്രിക്കറ്റ് ടീമിലെ പത്ത് താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന റിപ്പോര്‍ട്ടിനു പിന്നാലെ രോഗബാധ നിഷേധിച്ച് മുഹമ്മദ് ഹഫീസ്. പാക്ക് ബോര്‍ഡ് നടത്തിയ പരിശോധനയ്ക്ക് പിന്നാലെ രണ്ടാമതും പരിശോധന നടത്തിയപ്പോഴാണ് ഫലം നെഗറ്റീവായതെന്ന് ഹഫീസ് വ്യക്തമാക്കി.
പരിശോധനാ ഫലം ഉള്‍പ്പെടെ ട്വീറ്റ് ചെയ്താണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ‘പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ഞാന്‍ വീണ്ടും പരിശോധന നടത്തി. മറ്റൊരു അഭിപ്രായം കൂടി അറിയുന്നതിനു വേണ്ടിയായിരുന്നു ഇത്.. രണ്ടാമത് നടത്തിയ പരിശോധനയില്‍ ഞാനുള്‍പ്പെടെയുള്ള കുടുംബാംഗങ്ങളുടെയെല്ലാം ഫലം നെഗറ്റീവായി…താരം ട്വിറ്ററില്‍ കുറിച്ചു.
After Tested positive COVID-19 acc to PCB testing Report yesterday,as 2nd opinion & for satisfaction I personally went to Test it again along with my family and here I along with my all family members are reported Negetive Alham du Lillah. May Allah keep us all safe 爐 pic.twitter.com/qy0QgUvte0— Mohammad Hafeez (@MHafeez22) June 24, 2020
ഇംഗ്ലണ്ട് പര്യടനത്തിനുള്ള പാക്ക് ടീമില്‍ അംഗങ്ങളായ കാശിഭ് ഭട്ടി, മുഹമ്മദ് ഹസ്നയ്ന്, ഫഖര്‍ സമാന്, മുഹമ്മദ് റിസ്വാന്, മുഹമ്മദ് ഹഫീസ്, വഹാബ് റിയാസ്, ഇമ്രാന് ഖാന് എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചെന്ന വാര്‍ത്ത പാക്ക് ബോര്‍ഡ് ഇന്നലെ പുറത്തുവിട്ടത്. ഹൈദര്‍ അലി, ഷദാബ് ഖാന്, ഹാരിസ് റഊഫ് എന്നിവര്‍ക്ക് രോഗബാധ തിങ്കളാഴ്ചയും സ്ഥിരീകരിച്ചിരുന്നു.