തിരുവനന്തപുരം : സംസ്ഥാനത്ത് തകർത്ത് പെയ്യുന്ന മഴ തുടരുന്ന സാഹചര്യം ഉണ്ടായാൽ ഡാമുകൾ തുറക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിനാൽ തന്നെ മുൻകരുതൽ എന്ന നിലയ്ക്ക് പ്രദേശത്ത് നിന്ന് മാറാൻ ആവശ്യപ്പെട്ടാൽ ശങ്കിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ജാഗ്രതയെന്നാൽപരിഭ്രാന്തരാകണമെന്നല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്നാൽ നിലവിൽ വലിയ ഡാമുകൾ തുറക്കേണ്ട സാഹചര്യം ഇല്ലെന്ന് മന്ത്രി എം.എം.മണി. ചെറിയ ഡാമുകൾ തുറന്നുവിട്ടിട്ടുണ്ട്. എന്ത് പ്രശ്നം വന്നാലും നേരിടാൻ സംസ്ഥാനം സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.
































