തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി തുടരുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലകളിലെയും വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ജാഗ്രതപുലര്‍ത്തണമെന്ന് മന്ത്രി രവീന്ദ്രനാഥ്. ദുരിതാശ്വാസ ക്യാമ്ബുകളായി പ്രവര്‍ത്തിക്കുന്ന സ്കൂളുകളില്‍ താമസിക്കുന്നവര്‍ക്ക് ആവശ്യമായ എല്ലാ സഹായവുമെത്തിച്ചു കൊടുക്കുകയും അവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുകയും ചെയ്യണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
അവധി ദിവസങ്ങളിലും ആര്‍.ഡി.ഡി, എ.ഡി(വി.എച്ച്.എസ്.ഇ), ഡി.ഡി, ഡി.ഇ.ഒ., എ.ഇ.ഒ ഓഫീസുകളില്‍ അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് കണ്‍ട്രോള്‍ റൂം സംവിധാനമൊരുക്കണം. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഓഫീസിലെ ദുരന്ത നിവാരണ സെക്ഷനുമായി ആശയവിനിമയം നടത്തണം.
ജില്ലാ ഭരണകൂടങ്ങളുടെയും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെയും നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.
മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്
മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ ജില്ലകളില്‍ എല്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരും ജാഗ്രത പുലര്‍ത്തണം. അവധി ദിവസങ്ങളിലും ആര്‍.ഡി.ഡി, എ.ഡി(വി.എച്ച്.എസ്.ഇ), ഡി.ഡി, ഡി.ഇ.ഒ., എ.ഇ.ഒ ഓഫീസുകളില്‍ അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് കണ്‍ട്രോള്‍ റൂം സംവിധാനമൊരുക്കുകയും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഓഫീസിലെ ദുരന്ത നിവാരണ സെക്ഷനുമായി [RR – 0471 2580526, e-mail – [email protected]] ആശയവിനിമയം നടത്തുകയും വേണം. ദുരിതാശ്വാസ ക്യാമ്ബുകളായി പ്രവര്‍ത്തിക്കുന്ന സ്കൂളുകളില്‍ താമസിക്കുന്നവര്‍ക്ക് ആവശ്യമായ എല്ലാ സഹായവുമെത്തിച്ചു കൊടുക്കുകയും അവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുകയും ചെയ്യണം. സ്കൂളുകളിലും ഓഫീസുകളിലും ഫയലുകളും വസ്തുവകകളും സുരക്ഷിതമായി സൂക്ഷിക്കുന്നതിനു ആവശ്യമായ മുന്‍കരുതല്‍ എടുക്കേണ്ടതാണ്. പ്രവൃത്തിദിനങ്ങളില്‍ കുട്ടികളുടെ സുരക്ഷിതത്വവും ഉറപ്പാക്കണം. ജില്ലാ ഭരണകൂടങ്ങളുടെയും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെയും നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.