കോയമ്ബത്തൂര്‍: കാറ്റാടി യന്ത്ര തട്ടിപ്പ് കേസില്‍ സോളാര്‍ കേസ് പ്രതി സരിത എസ്. നായര്‍ക്കും കൂട്ടുപ്രതി സി. രവിക്കും മൂന്നുവര്‍ഷം വീതം തടവും 10,000 രൂപ പിഴയും. കേസിലെ മറ്റൊരു പ്രതിയായ ബിജു രാധാകൃഷ്ണെന്റ ശിക്ഷ കോടതി താല്‍ക്കാലികമായി തടഞ്ഞുവെച്ചു. കോയമ്ബത്തൂര്‍ ആറാമത് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. പത്തുവര്‍ഷമായി കേസിെന്റ വിചാരണ നടന്നുവരികയായിരുന്നു.
2008ല്‍ കോയമ്ബത്തൂര്‍ വടവള്ളിയിലെ തിരുമുരുകന്‍ നഗറിലെ വാടക വീട്ടില്‍ പ്രതികള്‍ ‘ഇന്റര്‍നാഷനല്‍ കണ്‍സല്‍ട്ടന്‍സി ആന്‍ഡ് മാനേജ്മെന്റ് സര്‍വിസസ് (െഎ.സി.എം.എസ്) സ്ഥാപനം തുടങ്ങിയിരുന്നു. സരിത എസ്. നായര്‍ എക്സിക്യൂട്ടിവ് ഡയറക്ടറും ബിജു രാധാകൃഷ്ണന് മാനേജിങ് ഡയറക്ടറും ആര്.സി. രവി മാനേജരുമായിരുന്നു.
ഗാര്‍ഹിക-വ്യവസായിക ആവശ്യങ്ങള്‍ക്ക് വൈദ്യുതോല്പാദന കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിച്ചുനല്‍കുമെന്ന് മാധ്യമങ്ങളില്‍ പരസ്യം നല്കിയ ഇവര്‍ വിന്‍ഡ് മില്‍ സ്ഥാപിക്കാനായി ഉൗട്ടിയിലെ സ്വകാര്യ ചാരിറ്റബിള്‍ ട്രസ്റ്റില്‍നിന്ന് 5.57 ലക്ഷം രൂപയും വടവള്ളി രാജ്നാരായണ ടെക്സ്റ്റൈല്‍സ് മാനേജിങ് ഡയറക്ടര്‍ ത്യാഗരാജനില്‍നിന്ന് 26 ലക്ഷം രൂപയും കൈപ്പറ്റി. എന്നാല്‍, വിന്‍ഡ് ടര്‍ബൈനുകള്‍ സ്ഥാപിച്ചില്ല. തുടര്‍ന്നാണ് തട്ടിപ്പിനിരയായവര്‍ പൊലീസില്‍ പരാതി നല്‍കിയത്.