മുന്തിരിയെപ്പോലെ മുന്തിരി ജ്യൂസിലുമുണ്ട് ആരോഗ്യവും സൗന്ദര്യവും. ഇതിലുള്ള ആന്റി ഓക്സിഡന്റുകള്‍ മാരക രോഗങ്ങളെപ്പോലും പ്രതിരോധിക്കും. മസ്തിഷ്കത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും മുന്തിരി ജ്യൂസ് നല്ലതാണ്. ഇത് ശരീരത്തിലുണ്ടാകുന്ന ട്യൂമറുകളെ പ്രതിരോധിക്കും. രക്തത്തിലെ നല്ല കൊളസ്ട്രോളിനെ പ്രതിരോധിക്കുകയാണ് മറ്റൊരു ഗുണം. ഇങ്ങനെ ഹൃദയാരോഗ്യം സംരക്ഷിക്കാം.
ദഹനം സുഗമമാക്കുന്നതിന് പുറമേ അസിഡിറ്റി, ഗ്യാസ്ട്രബിള്‍ എന്നീ പ്രശ്നങ്ങളെയും തടയും. മുന്തിരി ജ്യൂസ് ശീലമാക്കിയവര്‍ക്ക് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സാധിക്കും. മൈഗ്രേന് ഉള്‍പ്പടെയുള്ള ചിലതരം തലവേദനകള്‍ അകറ്റാനും കഴിവുണ്ടിതിന്. മുന്തിരി ജ്യൂസ് കഴിക്കുന്നതിലൂടെ വിളര്‍ച്ച അകറ്റാനും രക്തപ്രസാദം വര്‍ദ്ധിപ്പിക്കാനും സാധിക്കും.
ചര്‍മ്മത്തിന്റെ ആരോഗ്യവും സൗന്ദര്യവും വര്‍ദ്ധിപ്പിക്കാന്‍ അത്യുത്തമമായ മുന്തിരി ജ്യൂസ് കഴിക്കുന്നതിന് പുറമേ മുഖത്തും കൈകാലുകളിലും പുരട്ടുന്നത് കരിവാളിപ്പ് അകറ്റി ചര്‍മ്മത്തിന് നിറവും തിളക്കവും നല്കാന് സഹായിക്കും. മുടി കൊഴിച്ചില്‍ തടയാനും മുടിയുടെ കരുത്ത് കൂട്ടാനും ഉത്തമമാണ് മുന്തിരി ജ്യൂസ്.