തിരുവനന്തപുരം: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ബാറുകള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വിദേശമദ്യ വില്‍പന കേന്ദ്രങ്ങള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താനും തീരുമാനിച്ചു. കാസര്‍കോട്ട് ജില്ലയില്‍ ബിവറേജസ് ഔട്ട്‌ലറ്റുകള്‍ അടച്ചിടും.കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഒമ്ബത് ജില്ലകളില്‍ മാത്രമാണോ ബാറുകള്‍ അടയ്ക്കുക അതോ എല്ലാ ജില്ലകളിലുമാണോ എന്നതില്‍ വ്യക്തത വന്നിട്ടില്ല. ഉച്ചയ്ക്ക് ശേഷം മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ ഇതില്‍ വ്യക്തതയുണ്ടാകൂ.
.ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിനും ചീഫ് സെക്രട്ടറി അടക്കമുള്ളവരുടെ ഉന്നതതല യോഗത്തിനും ശേഷമാണ് തീരുമാനമുണ്ടായിരിക്കുന്നത്.
കൊറോണ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ ആളുകള്‍ കൂട്ടംകൂടുന്ന ഇടങ്ങളായ ബാറുകളും മദ്യശാലകളും അടയ്ക്കണമെന്ന് വിവിധ ഇടങ്ങളില്‍നിന്ന് ആവശ്യമുയര്‍ന്നിരുന്നു.ഈ സാഹചര്യത്തിലാണ് ബാറുകള്‍ അടയ്ക്കാന്‍ തീരുമാനിച്ചത്.