ഇരട്ട കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ കണിയാപുരം യു.പി സ്‌കൂളിലെ അദ്ധ്യാപിക അമിത രക്തസ്രാവത്തെ തുടർന്ന് മരിച്ചു
കഴക്കൂട്ടം:ഇരട്ട കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ കണിയാപുരം യു.പി സ്‌കൂളിലെ അദ്ധ്യാപിക അമിത രക്തസ്രാവത്തെ തുടർന്ന് മരിച്ചു കണിയാപുരം നമ്പ്യാർകുളം കൈലാസത്തിൽ വിജയകുമാറിന്റെ ഭാര്യയും കണിയാപുരം ഗവ.യു.പി.സ്‌കൂളിലെ അദ്ധ്യാപികയുമായ ബീനു (49) ആണ് മരിച്ചത് .തിരുവനന്തപുരം എസ്.എ.ടിയിൽ ഞായറാഴ്ച വൈകുന്നേരം ഇരട്ട കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയശേഷം അമിത രക്തസ്രാവത്തെ തുടർന്ന് ചികിത്സയിലായിരുന്നു. തുടർന്ന് രാത്രി 11ഓടെ മരണപ്പെടുകയിരുന്നു.പാരിപ്പള്ളി സ്വദേശിയായ ബീനു 5 വർഷമായി കണിയാപുരം ഗവ.യു.പി.സ്‌കൂളിലെ ഹിന്ദി അദ്ധ്യാപികയായിരുന്നു. 2001 മുതൽ സർവ്വീസിൽ പ്രവേശിച്ച ഇവർ വക്കം നിലയ്ക്കാമുക്ക് ഗവ യു.പി.എസ് സ്‌കൂൾ ,കുളത്തൂർ ഗവ. ഹയർ സെക്കന്ററി സ്‌കൂൾ, ശ്രീകാര്യം ഗവ.ഹൈസ്‌കൂൾ, എന്നിവിടങ്ങളിലുംഅധ്യാപികയായിരുന്നു.മികച്ച അദ്ധാപികയും കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ട ഗുരുനാഥയുമായിരുന്ന ബീനുവിന്റെ വേർപാട് കണിയാപുരം സ്‌കൂളിന് തീരാനഷ്ടമെന്ന് പ്രഥമഅധ്യാപിക പുഷ്‌ക്കലാമ്മാൾ അനുശോചനത്തിൽ പറഞ്ഞു.തിരുവനന്തപുരം ശാന്തികവാടത്തിൽ സംസ്കരിച്ചു