തിരുവനന്തപുരം: 2020ലെ എൻ.ഐ.ആർ.എഫ് റാങ്കിങ്ങിൽ വീണ്ടും കേരളത്തിൽ ഒന്നാമതായി യൂണിവേഴ്സിറ്റി കോളേജ് തിരുവനന്തപുരം. രാജ്യത്തെ മികച്ച കലാലയങ്ങളിൽ 23ആം സ്ഥാനമാണ് യൂണിവേഴ്‌സിറ്റി കോളേജ് നേടിയത്. മുൻ വർഷത്തെ സ്കോർ മെച്ചപ്പെടുത്തിയാണ് ഇത്തവണ കോളേജ് ഒന്നാമതെത്തിയത്.
61.08 പോയിൻ്റാണ് യൂണിവേഴ്സിറ്റി കോളേജ് നേടിയത്. നാഷണല്‍ ഇന്‍സ്സിറ്റിയൂട്ട് ഓഫ് റാങ്കിംഗ് ഫ്രെയിം വര്‍ക്കിന്റെ റാങ്കിംങ്ങില്‍ രാജ്യത്തെ മികച്ച കലാലയങ്ങളുടെ പട്ടികയില്‍ ആണ് യൂണിവേഴ്‌സിറ്റി കോളേജ് ഇടം പിടിച്ചത്. രാജ്യത്തെ മികച്ച സർവ്വകലാശാലയായി ഐ.ഐ.ടി മദ്രാസിനെയാണ് തെരഞ്ഞെടുത്തത്. കേരള സർവ്വകലാശാല ഒരു പടിയിറങ്ങി 23ആം സ്ഥാനത്തെത്തി.