മംഗലപുരം ഗ്രാമ പഞ്ചായത്തിന്റെ സ്വപ്ന പദ്ധതിയായ ആധുനിക ഷോപ്പിംഗ് കോംപ്ലക്സ് യാഥാർത്ഥ്യമാകുന്നു.നാഷണൽ ഹൈവേയിൽ മംഗലപുരം ജംഗ്ഷനിൽ പഴയ കെട്ടിടം പൊളിച്ചു ആധുനിക ഷോപ്പിംഗ് മാൾ പണിയാൻ കഴിഞ്ഞ ദിവസം ചേർന്ന കമ്മിറ്റി യോഗത്തിൽ സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി പ്രസിഡന്റ് വേങ്ങോട് മധു പറഞ്ഞു.മുൻ പ്രസിഡന്റ് മംഗലപുരം ഷാഫിയാണ് മാളിന്റെ പ്രാരംഭ പ്രവത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.