വെഞ്ഞാറമൂട് : വെഞ്ഞാറമൂട്ടിലെ ഗതാഗതക്കുരുക്കിന് പരിഹാരമായ റിംഗ് റോഡിന്റെ പണി ആഗസ്റ്റിൽ പൂർത്തിയാകും.ഇതിന്റെ ഭാഗമായുള്ള ആദ്യ ഘട്ട ടാറിംഗ് ചൊവാഴ്ച പൂർത്തിയായി. സംസ്ഥാന പാതയിൽ പിരപ്പൻകോട് നിന്നാരംഭിച്ച് പാലാംകോണം-നെല്ലനാട് വഴി അമ്പലംമുക്കിൽ എത്തുന്ന റിംഗ് റോഡിന് 9 കിലോമീറ്ററാണ് നീളമാണുള്ളത്.
റോഡിന്റെ പണി പൂർത്തിയാകുന്നതോടെ
സംസ്ഥാനപാതയിലൂടെ വരുന്ന വാഹനങ്ങള്‍ക്ക് വെഞ്ഞാറമൂട്ടിലെ ഗതാഗതക്കുരുക്കിൽപ്പെടാതെ പോകാൻ കഴിയും. റോഡിന്റെ പ്രധാന ജോലികളെല്ലാം പൂർത്തിയായി വരുകയാണ്. ഓടകളുടെ നിർമ്മാണവും പാലങ്ങളുടെ നിർമ്മാണവും പൂർത്തിയായിട്ടുണ്ട്. 7 മീറ്റർ വീതിയിൽ ബിഎം ആന്റ് ബിസി സാങ്കേതിക വിദ്യയിലാണ് റോഡ് പണിയുന്നത്. 27 കോടി മുടക്കിയാണ് റോഡ് പണിയുന്നത്.കഴിഞ്ഞ ദിവസം ഡി കെ മുരളി എംഎൽഎ വിളിച്ചു ചേർത്ത പൊതുമരാമത്ത് ജീവനക്കാരുടെ അവലോകന യോഗത്തിൽ ആഗസ്റ്റിൽ പണി തീർക്കാൻ നിർദ്ദേശം നൽകിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് ടാറിംഗ് പൂർത്തിയാക്കിയത്.
ഈ റോഡിലൂടെ ചെറിയ വാഹനങ്ങൾക്ക് പോകാനുള്ള സൗകര്യം തിങ്കളാഴ്ച മുതൽ അനുവദിക്കുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജീനിയർ ബി ടി സജിത്ത് പറഞ്ഞു.
Flash
ഞായറാഴ്ചകളില്‍ സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ പിൻവലിച്ചു