കഴക്കൂട്ടം : സമൂഹത്തിൽ സ്പർധ ഉണ്ടാക്കുന്ന തരത്തിൽ ഫേസ്ബുക്ക് പോസ്റ്റിട്ട പുത്തൻതോപ്പ് സ്വദേശിയും പി എസ് സി ജീവനക്കാരനുമായ ബിജി ഗാർനെറ്റിനെതിരെയാണ് കഠിനംകുളം പോലീസ് കേസ്സെടുത്തത്.കഠിനംകുളം പഞ്ചായത്തിലെ ലോക്ഡൗൺ പശ്ചാത്തലത്തിൽ പോലീസ് നടപടിയെ വിമർശിച്ച് സമൂഹത്തിൽ ബോധപൂർവ്വം കലാപം സൃഷ്ടിക്കാനായി സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്തതിന്റെ പേരിലാണ് പോലീസ് സ്വമേധയാ കേസ്സെടുത്തത്.തീരദേശ വാസികളെ മനഃപൂർവം പോലീസ് ദ്രോഹിക്കുന്നുവെന്നും മറ്റ് പ്രദേശങ്ങളിൽ ഇങ്ങനെ ചെയ്യാൻ പോലീസിന് ധൈര്യമുണ്ടോ എന്നും ഇത് തുടർന്നാൽ പൂന്തുറ ആവർത്തിക്കും എന്നുമാണ് പോസ്റ്റിൽ പരാമർശിച്ചിരിക്കുന്നത്.