കഴക്കൂട്ടം: കഠിനംകുളം ഗ്രാമപ്പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ മര്യനാട് കമ്യൂണിറ്റി സെൻ്ററിൽ വെച്ച് ചെവ്വാഴ്ച നടന്ന 50 പേരുടെ കോവിഡ് പരിശോധനയിൽ 15 പേർക്ക് രോഗം സ്ഥിരീകരിച്ചു.പഞ്ചായത്ത് പ്രദേശത്തെ പുതുക്കുറുച്ചിയിൽ 8 പേർക്കും പേർക്കും മര്യനാട് 6 പേർക്കും വെട്ടുതുറ ഒരാൾക്കുമാണ് രോഗം കണ്ടെത്തിയത്.തിങ്കളാഴ്ച നടന്ന 85 പേരുടെ പരിശോധനയിൽ 24 പേർക്കാണ് രോഗം കണ്ടെത്തിയിരുന്നു.
ഇതോടെ കഠിനം പഞ്ചായത്തിലെ മര്യനാട്, പുതുക്കുറുച്ചി, വെട്ടുതുറ, കല്പന കോളനി, മേനംകുളം പ്രദേശങ്ങളിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 113 ആയി.കഠിനംകുളം ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ മര്യനാട് വിദ്യാ സദൻ സ്ക്കൂളിൽ പ്രവർത്തനം ആരംഭിച്ച
ഫെസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററിൽ ഇതിനകം 82 രോഗികളെ പ്രവേശിപ്പിച്ചിട്ടുണ്ട് 200 ഓളം രോഗികളെ ഇവിടെ പാർപ്പിക്കാൻ സൗകര്യമൊരിക്കിയിട്ടുള്ളതായും ഗ്രാമപഞ്ചായത്ത് അധികൃതർ പറഞ്ഞു.പെരുമാതുറയിൽ ഗവ.എൽ.പി സ്ക്കൂളിൽ ആരംഭിക്കുന്ന കോവിഡ് ആശുപത്രിയുടെ പ്രവർത്തനം പുരോഗമിക്കുകയാണ്.