തിരുവനന്തപുരം : ശ്രീകാര്യത്തെ തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജിന്റെ 80-ാം വാര്‍ഷികാഘോഷം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു
ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി കെ.ടി ജലീല്‍ അധ്യക്ഷത വഹിച്ചു. വംശനാശഭീഷണി നേരിടുന്ന വൃക്ഷങ്ങളുടെ തൈകള്‍ കോളേജ് കാമ്പസില്‍ നട്ടുപിടിപ്പിക്കുന്ന ഹരിതാങ്കണം പദ്ധതി മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗണ്‍സിലര്‍ അലത്തറ അനില്‍ കുമാര്‍, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ കെ.പി.ഇന്ദിരാദേവി, കോളേജ് പ്രിന്‍സിപ്പല്‍ സി.വി.ജിജി, കോളേജ് യൂണിയന് ചെയര്‍പേഴ്സണ്‍ ടി.ആര്.അഞ്ജുരാധ്, പി.ടി.എ. വൈസ് പ്രസിഡന്റ് കെ.ടി.ബാലഭാസ്കരന്‍, പൂര്‍വ്വ വിദ്യാര്‍ഥി സംഘടനയുടെ വൈസ് പ്രസിഡന്റ് കെ.പി.കൃഷ്ണകുമാര്‍, സംഘാടകസമിതി സെക്രട്ടറി എന്‍.അശോക് കുമാര്‍ എന്നിവരും പങ്കെടുത്തു.