തിരുവനന്തപുരം: ഓൾ കേരള ജാക്ക് ഫ്രൂട്ട് പ്രമോഷൻ അസോസിയേഷനും ഫാർമേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന ചക്ക മഹോത്സവം നവംബർ 8 മുതൽ 22 വരെ ശ്രീകാര്യത്ത് പഴയ ജോഷി തിയേറ്ററിൽ നടക്കും.
നഗരസഭ പഞ്ചായത്ത് പരിധിയിലെ കുടുംബശ്രീ പുരുഷ സ്വയം സഹായ സംഘങ്ങളുമായി സഹകരിച്ച് മഹോത്സവവും ജൈവ കാർഷിക മേളയും നടത്തുന്നത്. ചക്കയുടെ മൂല്യവും ഔഷധഗുണം ഉൾക്കൊണ്ടുകൊണ്ട് നടത്തുന്ന മൂല്യവർധിത ഉൽപ്പന്ന നിർമ്മാണ പരിശീലനം വിവിധയിനം പ്ലാവിൻ തൈകൾ കാർഷികവിളകൾ
ചക്ക കൊണ്ടുള്ള ഐസ്ക്രീം , സ്ക്വാഷ്, ഹൽവ, അച്ചാർ, പായസം ഉണ്ണിയപ്പം തുടങ്ങിയവ ഇവിടെ നിന്ന് ലഭിക്കും
ഒന്നര വർഷം കൊണ്ട് കായ്ക്കുന്ന വിയറ്റ്നാം ഏർലി (ആയുർ ജാക്ക് ) പ്ലാവിൻ തൈകൾ 50 ശതമാനം നിരക്കിൽ ഇവിടെ നിന്നും ലഭിക്കും
ചക്ക മഹോത്സവത്തിന്റെ ഉദ്ഘാടനം നഗരസഭ ഡെപ്യൂട്ടി മേയർ രാവി രവികുമാർ നിർവ്വഹിച്ചു.
രാവിലെ 9 മണി മുതൽ 10 മണി വരെയാണ് സൗജന്യ പ്രവേശനം