ശ്രീകാര്യം : ശ്രീകാര്യത്തെ തിരുവനന്തപുരം എൻജിനിയറിംഗ് കോളേജ് (സി ഇ ടി ) യിൽ നിന്നും കാണാതായ എൻജിനിയറിംഗ് വിദ്യാർഥിയെ കോളേജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ഒന്നാം വർഷ സിവിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി നെയ്യാറ്റിൻകര വിശാഖത്തിൽ. ഇപ്പോൾ ഉള്ളൂർ നീരാഴി ലൈനിൽ സരസ് വീട്ടിൽ താമസിയ്ക്കുന്ന രതീഷ് കുമാർ (19) ആണ് മരിച്ചത്.കോളേജിന്റെ ശുചിമുറിയിലെ ജനലിന്റെ കമ്പിയിൽ തൂങ്ങിയ നിലയിലായിരുന്നു കോളേജിലെ സെക്യൂരിറ്റി ജീവനക്കാർ കണ്ടെത്തുന്നത്.രാവിലെ സൂചി മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു അതാണ് ആരുടെയും ശ്രദ്ധയിൽ പ്പെടാത്തത്.വെള്ളിയാഴ്ച കോളേജിൽ ഒന്നാം സെമസ്റ്റർ പരീക്ഷ എഴുതുവാൻ 9 മണിയോടെ മാതാവുമായി കോളേജിൽ എത്തി. തുടർന്ന് പരീക്ഷ അവസാനിക്കാൻ മുക്കാൽ മണിക്കൂർ മുൻപെ ക്ലാസ് വിട്ടു പോകുകയും ചെയ്തു. തുടർന്ന് പരീക്ഷ കഴിഞ്ഞ് കോളേജിൽ നിന്ന മാതാവ് മകനെ അന്വേഷിക്കുകയും തുടർന്ന് സഹപാഠികളോട് കാര്യം പറയുകയും ചെയ്തു.വിദ്യാർത്ഥികൾ തെരെഞ്ഞെങ്കിലും രതീഷിനെ കണ്ടെത്താൻ കഴിഞ്ഞില്ല.പരാതിയുടെ അടിസ്ഥാനത്തിൽ ശ്രീകാര്യം എസ്.ഐ സജുകുമാറിന്റെ നേതൃത്വത്തിൽ പോലീസ് സംഘവും ഡോഗ് സ്ക്വഡും കോളേജിൽ പരിശോധന നടത്തി.രതീഷിന്റെ ഫോൺ ബെല്ലടിക്കുന്നുണ്ട്.കോളേജിന്റെ പ്രാധാന കെട്ടിടത്തിലാണ് സൈബർ സെൽ വഴി നോക്കുമ്പോൾ ഉള്ള ലൊക്കേഷൻ കാണിക്കുന്നത്.എന്നിട്ടും രതീഷിനെ കണ്ടെത്തനായില്ല.തുടർന്നായിരുന്നു മൃതദേഹം രാത്രിയോടെ കണ്ടത്തിയത്.പോലീസ് എത്തി മേൽനടപടികൾക്കു ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി