വർക്കല: വീട്ടു മുറ്റത്തു പാർക്ക് ചെയ്തിരുന്ന കാർ രാത്രി കത്തി നശിച്ചു. ചെമ്മരുതി ചാവടിമുക്ക് മുരകേശ് മന്ദിരത്തിൽ നടയറയിൽ യൂറോപ്യൻ പ്ലംബിംഗ്, ഹാർഡ് വെയർ, ബോർ വെൽ എന്ന സ്ഥാപനം നടത്തുന്ന ചെല്ലപ്പന്റെ കെ.എൽ 01 വി-5767 നമ്പർ ഓപ്പൽ അസ്ട്ര ഗ്രേ നിറത്തിലെ കാറാണ് പൂർണമായും കത്തി നശിച്ചത്. ബുധനാഴ്ച അർദ്ധ രാത്രിയാണ് കത്തിയത്. ഉറങ്ങി കിടന്ന വീട്ടുകാർ ശബ്ദം കേട്ടാണ് ഉണർന്നത്. ഉടനെ തന്നെ അയിരൂർ പൊലീസിലും വർക്കല ഫയർ ഫോഴ്സിലും വിവരം അറിയിച്ചു. പൊലീസും ഫയർ ഫോഴ്സും എത്തിയാണ് തീ പൂർണമായും കെടുത്തിയത്. ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. അയിരൂർ പൊലിസ് കേസെടുത്തു